തിരുവനന്തപുരം: വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത ഗവണ്‍മെന്റ് / എയ്ഡഡ് സ്‌കൂളുകള്‍ വൈദ്യുതി കണക്ഷന് അപേക്ഷിക്കുമ്പോള്‍ വസ്തുവിന്റെയോ കെട്ടിടത്തിന്റെയോ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി ഗവണ്‍മെന്റ് ഉത്തരവായി. ഇനിമുതല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെയോ മാനേജരുടെയോ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post