ന്യൂഡല്‍ഹി: ഹരിയാണയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാവും വരെ ലഹോറില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള ദോസ്തി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരമാണ് പാകിസ്താന്‍ സര്‍വീസ് നിര്‍ത്തിയത്. ഇരുരാജ്യങ്ങളും സംയുക്തമായി എടുത്ത തീരുമാനമാണിതെന്ന് പാകിസ്താനി ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജര്‍ റിട്ട. കേണല്‍ ഖാലിദ് പറഞ്ഞു. ഇന്ത്യയില്‍ നിന്നും ക്ലിയറന്‍സ് ലഭിക്കുമ്പോള്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു .












