വാരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാല നല്‍കാന്‍ ഉദ്ദേശിച്ച ഡോക്ടറേറ്റ് ബിരുദം പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്‌നേഹപൂര്‍വം നിരസിച്ചു. അതില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. ഈ മഹാത്തയ സര്‍വകലാശാല സന്ദര്‍ശിക്കുന്നതുപോലും വലിയ ബഹുമതിയായിരിക്കെ, ഇത്തരം ബഹുമാനങ്ങള്‍ സ്വീകരിക്കാതിരിക്കുകയെന്ന നയനിലപാടിന്റെ ഭാഗമായാണ് നിരസിക്കുന്നതെന്നു മോഡി പറഞ്ഞു.
ഈ നിര്‍ദ്ദേശത്തിന് വിസിയേയും മറ്റു സര്‍വകലാശാലാ അധികൃതരേയും മോദി നന്ദി അറിയിച്ചു. 2014-ല്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനു തൊട്ടുമുമ്പ് ലൂയിസിയാനാ സര്‍വകലാശാല നല്‍കിയ ബഹുമാന ബിരുദവും മോഡി നിരസിച്ചിരുന്നു.
Discussion about this post