കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെ ഒമ്പതരയോടെയായിരുന്നു സന്ദര്‍ശനം. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്ന് സന്ദര്‍ശന ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ജയരാജന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതു കണക്കിലെടുത്ത് അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള നീക്കം സിബിഐ ഉപേക്ഷിക്കണം. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ആര്‍എസ്എസിനെ തൃപ്തിപ്പെടുത്തേണ്ട ഗതികേടിലാണ് സിബിഐയെങ്കില്‍ ജയരാജനെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യണം. അദ്ദേഹത്തെ കസ്റ്റഡിയില്‍ കിട്ടിയേ തീരു എന്ന വാശി ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഇതു ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും പിണറായി പറഞ്ഞു.
ആര്‍എസ്എസിന്റെ ഗൂഡാലോചനയാണ് ജയരാജനെ കേസില്‍ പ്രതി ചേര്‍ക്കുന്നതിലേക്കെത്തിച്ചതെന്ന് പിണറായി ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് നേരത്തെ വ്യക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍, മുന്‍ എംപിയുടെ ജയരാജന്റെ സഹാദരിയുമായ പി.സതീദേവി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിണറായിക്കൊപ്പമുണ്ടായിരുന്നു.
Discussion about this post