കൊല്ലം: ജെഎന്‍യുവിലെ രാജ്യവിരുദ്ധര്‍ക്ക് വേണ്ടി നിലകൊണ്ട കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുകളുടെയും നിലപാടുകള്‍ സമൂഹം വിലയിരുത്തിയെന്നും ബിജെപിയുടെതാണ് ശരിയായ നിലപാടെന്ന് തിരിച്ചറിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി ദക്ഷിണമേഖലാ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ശില്‍പ്പശാല കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ രാഷ്ട്രീയവളര്‍ച്ചയില്‍ അസൂയാലുക്കളായ സിപിഎമ്മും കോണ്‍ഗ്രസും കടുത്ത നൈരാശ്യത്തിലാണ്. ജനാധിപത്യപരമായ പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്ക് പോലും തയ്യാറാകാതെ ബഹളം വച്ച് സര്‍ക്കാരിന്റെ ശബ്ദത്തെ അവര്‍ തടസപ്പെടുത്തുകയാണ്. യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും സമൂഹം തിരിച്ചറിയരുതെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നതിനാലാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്.
ജെഎന്‍യുവില്‍ വിദ്വേഷപ്രസംഗം നടത്തിയ കനയ്യകുമാറിന് എല്ലാ പിന്തുണയും നല്‍കിയ രാഹുലും യച്ചൂരിയും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു. കമ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ചെയ്തിട്ട് കുറച്ചുകാലം കഴിഞ്ഞ് അത് തിരുത്തുന്ന പാരമ്പര്യക്കാരാണ്. എന്നും തെറ്റുകള്‍ മാത്രം ചെയ്യുന്നവരായതിനാല്‍ എക്കാലവും അവര്‍ക്ക് തിരുത്താനാണ് വിധി.
മോഡിസര്‍ക്കാരിന്റെ ജനപിന്തുണ ദിനംപ്രതി വര്‍ധിക്കുകയാണ്. കേരളത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കും. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും രൂപമായ സിപിഎമ്മിനെയും അഴിമതിയുടെയും കീശവീര്‍പ്പിക്കലിന്റെയും പര്യായമായ കോണ്‍ഗ്രസിനെയും ജനങ്ങള്‍ വെറുത്തിരിക്കുന്നു. ഇരുകൂട്ടരും നേതൃത്വം നല്‍കുന്ന മുന്നണികള്‍ പരസ്പര സഹകരണത്തിന്റെതാണ്.
മേഖലാ പ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന തെരഞ്ഞടുപ്പ് കണ്‍വീനര്‍ വി.മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. സംസ്ഥാന സെക്രട്ടറി ബി.രാധാമണി, ഗിരിജകുമാരി, പ്രതാപചന്ദ്രവര്‍മ്മ, എം.എസ്.ശ്യാംകുമാര്‍, എം.സുനില്‍, ജി.ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
Discussion about this post