കൊച്ചി: ആലുവ മണപ്പുറം നടപ്പാലം ഫെബ്രുവരി 28ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറന്നു കൊടുക്കും. വൈകിട്ട് ആറിനു നടക്കുന്ന പൊതുസമ്മേളനം മുന്‍മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിക്കും.
ആലുവ കൊട്ടാരക്കടവിനെ മണപ്പുറവും ആല്‍ത്തറയുമായി ബന്ധിപ്പിക്കുന്ന നടപ്പാലം പെരിയാറിലെ ജലഗതാഗതം തടസപ്പെടുത്താതെയാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുനൂറു മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയുമുള്ള കോണ്‍ക്രീറ്റ് നിര്‍മിത കമാനപാലത്തിന്റെ ഇരുവശവും പടിക്കെട്ടുകളും ഗേറ്റും ഉണ്ടായിരിക്കും. മുന്‍വര്‍ഷങ്ങളില്‍ ശിവരാത്രി ഉത്സവക്കാലത്ത് തീര്‍ഥാടകര്‍ക്കായി താത്കാലിക പാലമാണ് സ്ഥാപിച്ചിരുന്നത്. 30 ലക്ഷം രൂപ ചെലവ് വന്നിരുന്ന താത്കാലിക പാലങ്ങള്‍ക്ക് സുരക്ഷാപ്രശ്‌നങ്ങളുമുണ്ടായിരുന്നു.
ചലച്ചിത്രതാരങ്ങളായ ദിലീപ്, നിവിന്‍ പോളി, അന്‍വര്‍ സാദത്ത് എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post