തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനെ ആഭ്യന്തരമന്ത്രി അന്വേഷണ ചുമതല ഏല്‍പ്പിച്ചു.
സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സംസ്ഥാനത്തൊട്ടാകെയായി നാലുപേര്‍ പിടിയിലായിരുന്നു. രാരിഷ്, വികാസ്, വിവേക്, ഷിജിന്‍ എന്നിവരാണു പിടിയിലായത്. പാലോട് ഭരതന്നൂര്‍ സ്വദേശി രാരിഷിനെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് പിടികൂടിയത്. ഫോണിലൂടെ ഭീഷണിസന്ദേശങ്ങള്‍ അയച്ചവരില്‍ ഒരാള്‍ രാരിഷ് ആണെന്ന് പോലീസ് പറയുന്നു. കണ്ണൂര്‍ ധര്‍മടത്തു നിന്നാണ് മറ്റു മൂന്നു പേര്‍ പിടിയിലായത്.
Discussion about this post