തിരുവനന്തപുരം: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുളള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ഐ.ഇ.സി സാമഗ്രികള്‍ തയ്യാറാക്കുന്നതിന് ഈ രംഗത്ത് മുന്‍പരിചയവും പ്രാവീണ്യവുമുളള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു.
കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പോസ്റ്ററുകള്‍, വിവിധ തരത്തിലുളള ബാനറുകള്‍, ദൃശ്യ, ശ്രാവ്യപ്രചരണങ്ങള്‍ക്കാവശ്യമായ രചനകള്‍, കമ്മീഷന്റെ നേട്ടങ്ങളെയും പ്രവര്‍ത്തനങ്ങളെയും പ്രതിപാദിക്കുന്ന ലഘുലേഖകള്‍, കൈപ്പുസ്തകങ്ങള്‍, നോട്ടീസുകള്‍ മുതലായവയാണ് തയ്യാറാക്കേണ്ടത്.
ഇത്തരം പ്രവൃത്തികളിലുളള മുന്‍പരിചയം വിശദമാക്കിയും ഇതിനോടകം തയ്യാറാക്കിയിട്ടുളള പ്രചരണസാമഗ്രികളുടെ സാമ്പിള്‍, ഇതിനായി കൈവശമുളള സാമഗ്രികളും സംവിധാനങ്ങളും വിശദമാക്കിയുമുളള അപേക്ഷ 2016 മാര്‍ച്ച് 20നകം സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍, വാന്റോസ് ജങ്ഷന്‍, തിരുവനന്തപുരം – 34 എന്ന വിലാസത്തില്‍ ലഭിക്കണം.
Discussion about this post