Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു; കേരളത്തില്‍ മെയ് 16ന്

by Punnyabhumi Desk
Mar 5, 2016, 12:46 pm IST
in മറ്റുവാര്‍ത്തകള്‍

election-commission-indiaന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 140 സീറ്റുകളിലേക്കും ഒറ്റഘട്ടമായി മെയ് 16നു വോട്ടെടുപ്പു നടക്കും. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായി മേയ് 16നു തന്നെ വോട്ടെടുപ്പ് നടക്കും. പശ്ചിമബംഗാളില്‍ ആറുഘട്ടമായും ആസാമില്‍ രണ്ടു ഘട്ടമായും തെരഞ്ഞെടുപ്പു നടക്കും. എല്ലായിടത്തും മേയ് 19നാണു വോട്ടെണ്ണല്‍. വോട്ടെടുപ്പു നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഡോ. നസീം സെയ്ദി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിന്റെ തെരഞ്ഞെടുപ്പു വിജ്ഞാപനം ഏപ്രില്‍ 22നു പുറപ്പെടുവിക്കും. ഏപ്രില്‍ 29 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 30നു സൂക്ഷ്മപരിശോധന. മേയ് രണ്ടാണു പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി. രണ്ടര കോടി (2,56,08,720, 2011ല്‍ 2,29,40,408) വോട്ടര്‍മാര്‍ക്കു വേണ്ടി 21,498 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 140 സീറ്റുകളില്‍ 14 എണ്ണം പട്ടികജാതിക്കാര്‍ക്കും രണെ്ടണ്ണം പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.

വോട്ടെടുപ്പിനു ശേഷം ആര്‍ക്കാണു വോട്ട് രേഖപ്പെടുത്തിയതെന്നു പ്രിന്റ്ഔട്ട് മുഖേന വ്യക്തമാക്കുന്ന വോട്ടര്‍ വേരിഫിയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎടി) കേരളത്തിലെ 12 ഇടങ്ങളില്‍ ഏര്‍പ്പെടുത്തും. വട്ടിയൂര്‍ക്കാവ്, നേമം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃക്കാക്കര, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് നോര്‍ത്ത്, കണ്ണൂര്‍ (ടൗണ്‍) എന്നിവിടങ്ങളിലായിരിക്കും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. വോട്ടെടുപ്പിന് അഞ്ചു ദിവസം മുമ്പേ എല്ലാ ജില്ലകളിലും കേന്ദ്ര നിരീക്ഷകരെത്തുമെന്നും ഡോ. നസീം സെയ്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുള്ള ആരെങ്കിലും മത്സര രംഗത്തുണെ്ടങ്കില്‍ അത് അറിയിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ 294 സീറ്റുകളിലേക്കും പുതുച്ചേരിയിലെ 30 സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണു വോട്ടെടുപ്പു നടക്കുക. 294 സീറ്റുകളുള്ള പശ്ചിമബംഗാളില്‍ ആറ് ഘട്ടമായാണു വോട്ടെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും ഫലത്തില്‍ ഏഴ് ഘട്ടങ്ങളുണ്ടാകും.

ഏപ്രില്‍ നാലിനും (18 മണ്ഡലങ്ങള്‍) 11 നുമായാണ് (31 മണ്ഡലങ്ങള്‍) ആദ്യഘട്ട പോളിംഗ് നടക്കുക. രണ്ട് തീയതികളിലെയും ഒരു ഘട്ടമായാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കുന്നതും നടപടികള്‍ നടക്കുന്നതും വെവ്വേറെ തീയതികളിലായാണ്. പ്രശ്‌ന ബാധിത മേഖലകളായതിനാലാണ് ഈ ക്രമീകരണം. ഏപ്രില്‍ 17 (56 മണ്ഡലങ്ങള്‍), 21 (62 മണ്ഡലങ്ങള്‍), 25 (49 മണ്ഡലങ്ങള്‍), 30 (53 മണ്ഡലങ്ങള്‍), മേയ് അഞ്ച് (25 മണ്ഡലങ്ങള്‍) എന്നീ ദിവസങ്ങളില്‍ ബാക്കി ഘട്ട വോട്ടെടുപ്പു നടക്കും. 126 മണ്ഡലങ്ങളുള്ള ആസാമില്‍ ഏപ്രില്‍ നാലിനും (65 മണ്ഡലങ്ങള്‍) 11നുമാണ് (61 മണ്ഡലങ്ങള്‍) വോട്ടെടുപ്പ്. ആസാമില്‍ 1.98 കോടിയും തമിഴ്‌നാട്ടില്‍ 5.8 കോടിയും പശ്ചിമ ബംഗാളില്‍ 6.55 കോടിയും പുതുച്ചേരിയില്‍ 9.27 ലക്ഷവും സമ്മതിദായകര്‍ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കും.

ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക സൗകര്യം ഒരുക്കുമെന്നും വോട്ടര്‍മാരുടെ ഫോട്ടോ പതിച്ച സ്ലിപ്പാകും ഇത്തവണ കമ്മീഷന്‍ വിതരണം ചെയ്യുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ആവശ്യമുള്ളിടത്ത് സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കും.

കുഷ്ഠരോഗം ബാധിച്ചവരെ ചികിത്സിക്കുന്ന കേന്ദ്രങ്ങളിലും ഇത്തവണ പോളിംഗ് സ്റ്റേഷനുകള്‍ രൂപീകരിക്കും. സ്ഥാനാര്‍ഥികളുടെ പേരിനും ചിഹ്നത്തിനും ഒപ്പം ഫോട്ടോയും വോട്ടിംഗ് മെഷീനില്‍ സജ്ജമാക്കും. പത്രിക നല്‍കുന്നതിനു പത്തു ദിവസം മുമ്പു വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ടാകും. ആസാമിലെയും പശ്ചിമ ബംഗാളിലെയും എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കേന്ദ്ര സേനയെ വിന്യസിക്കും.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിക്കു വലിയ മേധാവിത്വമില്ലെങ്കിലും മുഖ്യ എതിരാളിയായ കോണ്‍ഗ്രസിന്റെ പരാജയമാണു ലക്ഷ്യമാക്കുന്നത്. ആസാമില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസിനെതിരേ ആസാം ഗണ പരിഷത്തും (എജിപി) ബിജെപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ വിജയമുറപ്പിക്കാമെന്നു മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അവകാശം ഉന്നയിക്കുന്നുണെ്ടങ്കിലും സിപിഎം കോണ്‍ഗ്രസുമായി ചേര്‍ന്നതോടെ മത്സരം കടുക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ സ്വന്തമാക്കിയ ബിജെപിയും മൂന്നാം കക്ഷിയായി മത്സര രംഗത്തുണ്ട്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies