തിരുവനന്തപുരം: മലയാളത്തിലെ എഴുത്തുകാരികളുടെ വിവരങ്ങളടങ്ങിയ വുമണ്‍ റൈറ്റേര്‍സ് ഓഫ് കേരള എന്ന വെബ്‌സൈറ്റ് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. മലയാളത്തില്‍ പെണ്ണെഴുത്തിന് പുതിയ ഇടവും ശബ്ദവും സൃഷ്ടിക്കാനാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം.
സ്ത്രീകളുടെ എഴുത്തില്‍ താല്‍പര്യമുള്ള ദേശീയ- അന്തര്‍ദേശിയ ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും വെബ്‌സൈറ്റിന്റെ സേവനം ലഭിക്കും. മലയാളത്തിലെ സ്ത്രീ ശബ്ദമുയര്‍ത്തുന്നവരുടെ ശാശ്വത അംഗീകാരത്തിനാകും വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം. ഡോ. ശ്രീദേവി കെ നായര്‍ (എഡിറ്റര്‍), ഡോ. ജി എസ് ജയശ്രീ (കണ്‍സള്‍ട്ടന്റ് എഡിറ്റര്‍), ഡോ. സന്ധ്യ ഗോപിനാഥ് (പ്രിന്‍സിപ്പാള്‍, എന്‍എസ്എസ് വുമണ്‍സ് കോളജ്), കെ. ആര്‍ ചന്ദ്രലേഖ (എഡിറ്റോറിയല്‍ അസിസ്റ്റന്റസ്) എന്നിവരുടെ ചുമതലയിലാണ് വെബ്‌സൈറ്റിന്റിന്റെ പ്രവര്‍ത്തനം ഒരുക്കിയിട്ടുള്ളത്. രാജ്യത്ത് മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഈ സംരംഭം. ലോകത്ത് തന്നെ സ്ത്രീകള്‍ക്കായി ഇത്തരമൊരു വെബ്‌സൈറ്റ് ആദ്യമാകും. ഫോട്ടോ, ബയോനോട്ട്, കൃതികളുടെ വിവരങ്ങള്‍, എഴുത്തിന്റെ സൂചകങ്ങള്‍, എഴുത്തുകാരുടെയും വായനക്കാരുടെയും വിമര്‍ശനാത്മക വിലയിരുത്തല്‍, ഇന്റര്‍ര്‍നെറ്റില്‍ ലഭ്യമാകുന്ന അവരുടെ മറ്റു കൃതികള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംയുക്തയുടെ വുമണ്‍ റൈറ്റേര്‍സ് ഓഫ് ഇന്ത്യ എന്ന സംരഭത്തിന്റെ പ്രാഥമികപദ്ധതിയാണ് വുമണ്‍ റൈറ്റേഴ്‌സ് ഓഫ് കേരള വെബ്‌സൈറ്റ്. വിലാസം. womenwritersofkerala.com.
രാജ്ഭവനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ. ശ്രീദേവി കെ നായര്‍,ഡോ. ജി എസ് ജയശ്രീ, ഡോ. സന്ധ്യ ഗോപിനാഥ്, കെ. ആര്‍ ചന്ദ്രലേഖ എന്നിവര്‍ പങ്കെടുത്തു.
Discussion about this post