ന്യൂഡല്‍ഹി: വിജയ് മല്യ രാജ്യംവിട്ടതായി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മല്യ രാജ്യംവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് അദ്ദേഹം കഴിഞ്ഞയാഴ്ച രാജ്യം വിട്ടതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സര്‍ക്കാരിനുവേണ്ടി ഇക്കാര്യം കോടതിയെ അറിയിച്ചത്.
തുടര്‍ന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി മല്യയുടെ ഔദ്യോഗിക ഇമെയില്‍ വിലാസത്തില്‍ നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 7,000 കോടി രൂപയുടെ ബാധ്യത വരുത്തിയതായാണ് കേസ്.
Discussion about this post