ഹൈദരാബാദ്: മദ്യ വ്യവസായി വിജയ് മല്യക്കെതിരെ ഹൈദരാബാദിലെ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് ജി.എസ് രമേഷ് കുമാര്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വിജയ് മല്യയ്ക്കും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ. രഘുനാഥിനും എതിരെയാണ് വാറന്റ് പുറപ്പെടുവിച്ചത്. 9000 കോടി ബാങ്ക് വായ്പയെടുത്ത് ഇന്ത്യയില്‍ നിന്ന് മുങ്ങിയ കേസിലാണ് വാറന്‍റ്. ഏപ്രില്‍ 13 ന് ഇരുവരേയും ഹാജരാക്കണമെന്ന് പോലീസിനോട് കോടതി ആവശ്യപ്പെട്ടു.
ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ നല്‍കിയ പരാതിയിലാണ് നടപടി. എട്ട് കോടി രൂപയാണ് മല്യ ഇവര്‍ക്ക് നല്‍കാനുള്ളത്.
Discussion about this post