കൊച്ചി: പി.സി. ജോര്‍ജിന്‍റെ രാജിക്കത്ത് നിരസിച്ച് അയോഗ്യത കല്പിച്ച സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പി.സി.ജോര്‍ജ് നല്‍കിയ രാജി സ്വീകരിക്കാതെ അയോഗ്യനാക്കിക്കൊണ്ടും രാജി തള്ളിക്കൊണ്ടും സ്പീക്കര്‍ 2015 നവംബര്‍ 13നെടുത്ത തീരുമാനങ്ങളാണ് കോടതി റദ്ദാക്കിയത്. പി.സി. ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. ഇക്കാര്യത്തില്‍ സ്പീക്കറുടെ നടപടികളെയും കോടതി വിമര്‍ശിച്ചു.
Discussion about this post