ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി തുടരുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പാര്‍മെന്‍റില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്രൂഡോയില്‍ വില കുറയുന്നതനുസരിച്ചു കൂടുതല്‍നികുതി ഏര്‍പ്പെടുത്തിക്കൊണ്ടു ശേഖരിക്കുന്ന പണം അടിസ്ഥാനസൗകര്യ മേഖലയുടെ വികസനത്തിനു വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.












