തിരുവനന്തപുരം: 2014 ഫെബ്രുവരി 26-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മരവിപ്പിച്ചിരുന്ന തിരുവനന്തപുരം നഗരത്തിന്റെ കരട് മാസ്റ്റര്‍ പ്ലാനിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി തിരുവനന്തപുരം മേയറെ രേഖാമൂലം അറിയിച്ചു.
ഉത്തരവില്‍ ഇളവ് വരുത്തി എന്ന് ആരോപിച്ച് മേയര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. കെട്ടിടനിര്‍മാണ പെര്‍മിറ്റ് ലഭിക്കുന്നില്ലെന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ആണ് 2016 ഫെബ്രുവരിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് കെട്ടിടനിര്‍മാണ പെര്‍മിറ്റ് സുഗമമാക്കുന്നതിനു വേണ്ടി മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ ഉത്തരവിനു മാറ്റം വരുത്തിയിട്ടില്ല.
Discussion about this post