ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3.07 രൂപയും ഡീസലിന് 1.90 രൂപയുമാണു കൂട്ടിയത്. ഇന്നലെ അര്‍ധരാത്രി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
പുതിയ വര്‍ധനയോടെ പെട്രോളിന്റെ ഡല്‍ഹിയിലെ വില ലിറ്ററിന് 59.68 രൂപയും ഡീസല്‍ വില ലിറ്ററിന് 48.33 രൂപയും ആയി ഉയര്‍ന്നു. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന പൊതുമേഖല എണ്ണകമ്പനികളുടെ യോഗമാണു വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.













