തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം, ഒരു വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തതനുസരിച്ച് 344 ഇനം മരുന്നു ഫോര്‍മുലേഷനുകളുടെ ഉല്‍പാദനം, വില്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ച് ഉത്തരവായി.
സംസ്ഥാനത്തെ ചില്ലറ/മൊത്ത മരുന്നു വില്‍പ്പനക്കാരും, ആശുപത്രി ഫാര്‍മസികളും, ആശുപത്രികളും നിരോധിച്ച കോംബിനേഷന്‍ മരുന്നുകളുടെ വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവയ്‌ക്കേണ്ടതാണെന്ന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനങ്ങള്‍ http://www.cdsco.nic.in, www.dc.kerala.gov.in എന്നീ വെബ് സൈറ്റുകളിലും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ എല്ലാ ജില്ലാ/ മേഖല ഓഫീസുകളിലും ലഭിക്കും
Discussion about this post