കൊച്ചി: കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം ഉള്ളതായി രാസപരിശോധനായില്‍ കണ്ടെത്തി. ചെടികള്‍ക്കടിക്കുന്ന ഓര്‍ഗാനോ ഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെട്ട ക്ലോറോ ഫിറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് കണ്ടെത്തിയിട്ടുള്ളത്. പരിശോധനാഫലം ഉടന്‍ അധികൃതര്‍ക്ക് കൈമാറും.
മണിയുടെ മരണം സംബന്ധിച്ച കേസില്‍ ഇതുവരെ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണിയുടെ സഹായികളായ അരുണ്‍ വിപിന്‍ പാചകക്കാരന്‍ മുരുകന്‍ എന്നിവരാണ പോലീസ് കസ്റ്റഡിയിലുള്ളത്.
Discussion about this post