തിരുവനന്തപുരം: നിലവില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് അംഗത്വം പുതുക്കാത്തതിന്റെ പേരില്‍ ഏപ്രില്‍ ഒന്നാം തീയതി മുതല്‍ ചികിത്സ മുടങ്ങുമെന്ന ആശങ്ക വേണ്ടന്ന് ചിയാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
പുതിയ ചികിത്സാ കാര്‍ഡ് എടുക്കാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് ചികിത്സ ആവശ്യമായി വരുന്ന പക്ഷം പഴയ ചികിത്സാ കാര്‍ഡും, റേഷന്‍ കാര്‍ഡും സഹിതം ആര്‍.എസ്.ബി.വൈ ചികിത്സ ലഭിക്കുന്ന പ്രധാന ആശുപത്രികളില്‍ ചെന്നാല്‍ പുതിയ കാര്‍ഡും, ചികിത്സയും ലഭിക്കും. കാര്‍ഡില്‍ പേരുളളവര്‍ മുഴുവന്‍ ആശുപത്രികളില്‍ എത്തി പുതിയ കാര്‍ഡില്‍ ഫോട്ടോ ചേര്‍ക്കണം. ഏതെങ്കിലും ആശുപത്രിയില്‍ ഇതിനുളള സൗകര്യം ഇല്ലെങ്കില്‍ തൊട്ടടുത്തുളള പ്രധാന ആശുപത്രികളിലോ, ജില്ലാ എന്റോള്‍മെന്റ് കേന്ദ്രത്തിലോ പോയി കാര്‍ഡ് പുതുക്കാം. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഫോട്ടോയെടുപ്പും ചികിത്സാ കാര്‍ഡ് വിതരണവും നടത്തുന്നുണ്ട്. വിശദാംശത്തിന് ടോള്‍ ഫ്രീ നമ്പര്‍ 18002335691 ല്‍ ബന്ധപ്പെടുക
Discussion about this post