ഗുരുവായൂര്: പൈപ്പ് ലൈനിന്റെ പണിക്കായി അടച്ചിട്ട ഗുരുവായൂര് ക്ഷേത്രത്തിനു മുന്നിലെ റോഡ് ചൊവ്വാഴ്ച തുറന്നുകൊടുത്തു. പ്രധാന റോഡ് പൊളിച്ചിടുകയും ഭക്തരുടെ സഞ്ചാരം നിഷേധിക്കുകയും ചെയ്തതിനെതിരെ വന്‍ പ്രതിഷേധമാണ് ഭക്തജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിനെത്തുടര്‍ന്നാണ് പണികള്‍ വേഗം തീര്‍ത്ത് റോഡ് തുറന്നുകൊടുത്തത്.
കൂടുതല്‍ പണിക്കാരെ വെച്ച് ചൊവ്വാഴ്ച ഉച്ചയോടുകൂടി പണികള്‍ തീര്‍ക്കുകയും കുഴികള്‍ മണ്ണിട്ടുമൂടുകയും ചെയ്തു. കുന്നുകൂടി കിടന്നിരുന്ന മണ്ണും കല്ലുമെല്ലാം നീക്കി പൂര്‍വസ്ഥിതിയിലാക്കി.
ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടാന്‍ വേണ്ടിയാണ് ക്ഷേത്രനടവഴി പൊളിച്ചത്.
Discussion about this post