ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് നല്‍കാനുള്ള 9,000 കോടിയോളം രൂപയില്‍ 4,000 കോടി തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ സുപ്രീം കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച് ബാങ്കുകളുമായി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തിയെന്നും ഈവര്‍ഷം സപ്തംബറിനകം 4000 കോടി തിരിച്ചടയ്ക്കാമെന്നും മല്യ സുപ്രീം കോടതിയെ അറിയിച്ചു.
17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഏപ്രില്‍ ഏഴിന് വിഷയം വീണ്ടും പരിഗണിക്കും.
Discussion about this post