കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ലൈഓവര്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി. തലസ്ഥാനമായ കൊല്‍ക്കത്തയില്‍ തിരക്കേറിയ ബുറാ ബസാറില്‍ പ്രശസ്തമായ ഗണേശ് ടാക്കീസിനു സമീപം നിര്‍മ്മാണത്തിലിരുന്ന ഫ്‌ലൈഓവറാണ് തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്.
അവശിഷ്ടങ്ങളില്‍ 150ലധികം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. ദേശീയ ദുരന്ത നിവാരണസേനയുടെ നാലു ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
Discussion about this post