ന്യൂഡല്‍ഹി: കരസേനാ ജവാന്മാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ക്ക് വേഗതയേറുന്നു. ഇതിനായുള്ള കാറാറില്‍ കരസേനയും ടാറ്റാ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ലിമിറ്റഡും ഒപ്പുവെച്ചു. കരാര്‍ പ്രകാരം ആഗസ്റ്റോടെ 50,000 വെടിയുണ്ടയേല്‍ക്കാത്ത കുപ്പായം ലഭ്യമാക്കും. 2017 ജനവരിയോടെ മുഴുവന്‍ ജാക്കറ്റുകളും ലഭ്യമാക്കും. 140 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 3.53 ലക്ഷം ജാക്കറ്റുകളാണ് ആകെ വേണ്ടത്.
Discussion about this post