പത്തനംതിട്ട: മേയ് 16നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥന വൈദ്യുതി ബില്ലിനൊപ്പം നാലരലക്ഷത്തോളം ഭവനങ്ങളിലെത്തും. പോളിംഗ് ശതമാനമുയര്‍ത്താന്‍ ആവിഷ്‌കരിച്ച മിഷന്‍ 80 ശതമാനം പദ്ധതിയുടെ ഭാഗമായാണ് സന്ദേശമെത്തിക്കുക.
കൈപ്പട്ടൂര്‍ വൈദ്യുതി ഓഫീസില്‍ നടന്ന ചടങ്ങില്‍ ബില്ലില്‍ അഭ്യര്‍ഥന സീല്‍ പതിച്ച് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. വൈദ്യുതി ബില്‍ നല്‍കുമ്പോള്‍ എല്ലാവരും വോട്ടുചെയ്യണമെന്ന് ജീവനക്കാര്‍ അഭ്യര്‍ഥിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
സ്വീപ് നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, വൈദ്യുതി ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ സുരേഷ് ചന്ദ്, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ മോഹനന്‍, മനോജ്, അസി.എന്‍ജിനിയര്‍ സേതുകുമാര്‍, സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിരണ്‍ റാം, രാരാ രാജ്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ സംബന്ധിച്ചു.












