ആലപ്പുഴ: മെയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനും തെരഞ്ഞെടുപ്പ് ബോധവത്കരണ വിഭാഗമായ സ്വീപ്പും ആലപ്പുഴ ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ സംഘടിപ്പിച്ച വോട്ട് ഘോഷയാത്രയിൽ ആവേശകരമായ ജനപങ്കാളിത്തം. സ്വീപ്പിന്റെ നേതൃത്വത്തിലായിരുന്നു റാലികൾ.
വോട്ട് ഘോഷയാത്രയുടെ ജില്ലാതല ഉദ്ഘാടനം ആര്യാട് ബ്ലോക്ക് ഓഫീസിനുമുന്നിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടർറുമായ ആർ. ഗിരിജ ഫ്‌ളാഗ് ഓഫ് ചെയ്തു. സബ്കളക്ടർ ഡി. ബാലമുരളി, സ്വീപ് നോഡൽ ഓഫീസർ വി. സുദേശൻ, ആര്യാട് ബി.ഡി.ഒ. ശരത്ചന്ദ്രൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി. പോളിങ് ശതമാനം പരമാവധി കൂട്ടി ജനാധിപത്യ പ്രക്രിയയിൽ എല്ലാവരെയും ഉൾപ്പെടുത്തുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു വോട്ട് ഘോഷയാത്ര. അ ങ്കനവാടി ജീവനക്കാർ, നാഷണൽ സേവിങ്‌സ് ഏജന്റുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ആവേശപൂർവം റാലിയിൽ പങ്കെടുത്തു.
ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിച്ച റാലികളിൽ സർക്കാർ-അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, സ്വയം സഹായസംഘങ്ങൾ, എൻ.എസ്.എസ്. വോളണ്ടിയർമാർ എന്നിവർ പങ്കാളികളായി.
Discussion about this post