ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വേഗതകൂടിയ ട്രെയിന്‍, ഗതിമാന്‍ എക്‌സ്പ്രസ് ചൊവ്വാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ മുതല്‍ ആഗ്ര വരെയാണ് ഉദ്ഘാടനയാത്ര നടത്തുക. റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഗതിമാന്‍ എക്‌സ്പ്രസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
സൗജന്യ വൈ ഫൈ സംവിധാനം, ഓട്ടോമാറ്റിക് ഡോറുകള്‍, അടിയന്തിരബ്രേക്കിങ് സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജി.പി.എസ് സംവിധാനം, ടെലവിഷന്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളുള്ള ഗതിമാന്‍ എക്‌സ്പ്രസില്‍ സഹായത്തിനായി ഹോസ്റ്റസുമാരും ഉണ്ടാകും. പന്ത്രണ്ട് എ.സി കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക.
വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും ട്രെയിന്‍ യാത്ര നടത്തും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ഗതിമാന്റെ വേഗത.
Discussion about this post