മുംബൈ: റിസര്‍വ് ബാങ്ക് 2016-17 വര്‍ഷത്തെ വായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 6.30 ശതമാനത്തിലെത്തി. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് പുതിയ വായ്പ നയം പ്രഖ്യാപിച്ചത്.
റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ പലിശ കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഭവന, വാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയില്‍ കുറവ് വരും.
Discussion about this post