പട്‌ന: സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയ നാലാമത്തെ സംസ്ഥാനമായി ബിഹാര്‍. ഇനിമുതല്‍ ഹോട്ടലുകളിലും ബാറുകളിലും വിദേശമദ്യം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
നാടന്‍ മദ്യവും, കള്ളും നേരത്തെതന്നെ സംസ്ഥാനത്ത് നിരോധിച്ചിരുന്നു. എന്നാല്‍ ആര്‍മി കാന്റീനുകളില്‍ മദ്യം ലഭിക്കും.













