തിരുവനന്തപുരം: സൗജന്യഅരി വിതരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കി. ബി.പി.എല്‍ അന്ത്യോദയ അന്നയോജന കാര്‍ഡ് ഉടമകളായ 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. നിലവില്‍ ഒരു രൂപ അരിയുടെ ഗുണഭോക്താക്കള്‍ക്കു മാത്രമേ സൗജന്യ അരി നല്‍കാവൂ എന്നതടക്കം നാല് വ്യവസ്ഥകളോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അരിവിതരണം അനുവദിച്ചത്.
മുഖ്യമന്ത്രിയോ മറ്റുമന്ത്രിമാരോ പങ്കെടുക്കുന്ന ചടങ്ങുകളില്‍ അരി വിതരണം പാടില്ലെന്നും ഓരോ കാര്‍ഡുടമയ്ക്കും നിലവില്‍ നല്‍കുന്ന അളവിലേ അരി നല്‍കാവൂയെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post