തൃശൂര്‍: ഗുരുവായൂര്‍ ഡ്രൈനേജ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ വി. രതീശന്‍ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്‌ട്രേറ്റില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പൊതുജനങ്ങള്‍ക്കും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കും ബുദ്ധമുട്ടുണ്ടാക്കാത്തവിധം കഴിയുന്നതും ഏപ്രില്‍ 30 നകം പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. ഇത് സംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനിയറെ കലക്ടര്‍ ചുമതലപ്പെടുത്തി.
പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം, ഗുരുവായൂര്‍ ദേവസ്വം എന്നിവയുടെ സഹകരണത്തോടെയാണ് നടപടികള്‍ ഏകോപിപ്പിക്കേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളിലേയും സ്ഥാപനങ്ങളിലെയും ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post