കൊച്ചി: ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിലായി വോട്ടർമാരെ കാത്തിരിക്കുന്നത് 2027 ബൂത്തുകൾ. ഏറ്റവും കൂടുതൽ ബൂത്തുകൾ കുന്നത്തുനാട് മണ്ഡലത്തിലാണ് – 171. പറവൂരാണ് രണ്ടാം സ്ഥാനത്ത് – 162. മൂന്നാം സ്ഥാനത്തുള്ള പെരുമ്പാവൂർ മണ്ഡലത്തിൽ 154 ബൂത്തുകളാണുള്ളത്. മറ്റ് മണ്ഡലങ്ങളിലെ ബൂത്തുകളുടെ എണ്ണം. അങ്കമാലി 144, ആലുവ 145, കളമശ്ശേരി 150, വൈപ്പിൻ 138, കൊച്ചി 148, തൃപ്പൂണിത്തുറ 151, എറണാകുളം 122, തൃക്കാക്കര 147, പിറവം 134, മൂവാറ്റുപുഴ 125, കോതമംഗലം 136. 1143 പോളിങ് കേന്ദ്രങ്ങളിലായാണ് 2027 ബൂത്തുകൾ ക്രമീകരിക്കുന്നത്. ഇവയിൽ 626 ബൂത്തുകൾ നഗരപ്രദേശങ്ങളിലും 1401 ബൂത്തുകൾ ഗ്രാമപ്രദേശങ്ങളിലുമാണ്.
ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ള താലൂക്ക് കണയന്നൂരാണ്. തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നിവയാണ് ഈ മണ്ഡലങ്ങൾ. കോതമംഗലം ഒഴികെയുള്ള താലുക്കുകളിൽ രണ്ട് മണ്ഡലങ്ങൾ വീതമുണ്ട്. കോതമംഗലം തന്നെയാണ് കോതമംഗലം താലൂക്കിലെ ഏക മണ്ഡലം. താലുക്കുകളും മണ്ഡലങ്ങളും. കൊച്ചി – കൊച്ചി, വൈപ്പിൻ, പറവൂർ – കളമശ്ശേരി, പറവൂർ, ആലുവ – അങ്കമാലി, ആലുവ, കുന്നത്തുനാട് – പെരുമ്പാവൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ – പിറവം, മുവാറ്റുപുഴ.
Discussion about this post