ബെംഗളൂരു: ബി.എസ്.യെദ്യൂരിയപ്പ ബി.ജെ.പി കര്‍ണാടക ഘടകം അധ്യക്ഷനായി ചുമതലയേറ്റു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യെദ്യൂരിയപ്പ നിലവില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ പ്രഹ്‌ളാദ് ജോഷി സ്ഥാനമൊഴിഞ്ഞ ഒഴിവിവാണ് അദ്ദേഹം പ്രസിഡന്‍റായത്. കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു യെദ്യൂരപ്പ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അഴിമതി കേസില്‍ 21 ദിവസത്തോളം ജയിലിലായിരുന്നു. 2012ല്‍ പാര്‍ട്ടി വിട്ട അദ്ദേഹം പിന്നീട് 2013ലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.
Discussion about this post