തിരുവനന്തപുരം: ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ മോഷണം പോയി. ആര്യശാല കരകണ്‌ഠേശ്വരം ക്ഷേത്രത്തിലെ മൂന്ന് കാണിക്കവഞ്ചികളാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ശാന്തിക്കാരന്‍ നടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തമ്പാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രധാന ശ്രീകോവിലിന്റെ മുന്നിലും ഉപദേവസ്ഥാനങ്ങളിലുമുണ്ടായിരുന്ന മൂന്ന് കാണിക്ക വഞ്ചികളാണ് കവര്‍ച്ച നടത്തിയത്. പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് കരുതുന്നത്.
Discussion about this post