കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ബന്ധുക്കള്‍ ആഗ്രഹിക്കുന്ന ആശുപത്രിയില്‍ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടി. ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് അനുമതി നേടിയിട്ടുണെ്്ടന്നും മുഖ്യമന്ത്രി അറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണിക്ക് കൊല്ലത്ത് അടിയന്തര കാബിനറ്റ് ചേരുമെന്നും അറിയിച്ചിട്ടുണ്്ട്. സംഭവത്തെ സംബന്ധിച്ചുള്ള തുടരന്വേഷണത്തിന്റെയും നഷ്ടപരിഹാരത്തിന്റെയും തീരുമാനം ഉടന്‍ അറിയിക്കും.
Discussion about this post