ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളുടെ വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നു സുപ്രീം കോടതി. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിച്ചത്. ആര്‍ത്തവം ഒരു ശാരീരിക അവസ്ഥയാണെന്നും അതിനാല്‍ ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്നതു ശരിയല്ലെന്നും കോടതി പറഞ്ഞു. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ പരസ്പരവിരുദ്ധമാണെന്നു വിമര്‍ച്ചുകോടതി എന്തിന്റെ പേരിലാണ് 10 വയസിനും 60 വയസിനും ഇടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കിയിരിക്കുന്നതെന്നും ചോദിച്ചു.
Discussion about this post