ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജനതാദള്‍ (യു) ദേശീയാധ്യക്ഷനായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ ശരത് യാദവാണ് അധ്യക്ഷസ്ഥാനത്തേക്ക് നിതീഷിനെ നിര്‍ദേശിച്ചത്. ശരത് യാദവ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി നിതീഷിനെ ഉയര്‍ത്തിക്കാട്ടാനുള്ള നീക്കമായാണ് രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം വിനയത്തോടെ ഏറ്റെടുക്കുന്നതായി നിതീഷ്‌കുമാര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
Discussion about this post