തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ കൈമനം വിവേക് നഗര്‍ ടിസി 55/234 സൗദ നിവാസില്‍ കെ. ചന്ദ്രന്‍ (48) ഷോക്കേറ്റു മരിച്ചു. പാപ്പനംകോട് വാര്‍ഡ് കൗണ്‍സിലറാണ് ചന്ദ്രന്‍. അവിവാഹിതനാണ്. തിങ്കളാഴ്ച രാവിലെ വസ്ത്രം ഇസ്തിരിയിടുന്നതിനിടയിലാണു ചന്ദ്രന് ഷോക്കേറ്റത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കോര്‍പറേഷന്‍ ഓഫിസ് അങ്കണത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജു, മേയര്‍ വി.കെ. പ്രശാന്ത്, ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, പ്രതിപക്ഷ പാര്‍ട്ടി നേതാവ് ഗിരികുമാര്‍, മറ്റു കൗണ്‍സിലര്‍മാര്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
രാത്രി എട്ടോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടത്തി.മുപ്പതു വര്‍ഷമായി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ചന്ദ്രന്.
Discussion about this post