തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെപ്പറ്റി ഏത് അന്വേഷണവും സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളെക്കുറിച്ച് പഠിക്കാന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, വി.എസ് ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉപസമിതി രൂപവത്കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഉപസമിതി നാളെ പരവൂര്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post