* അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിനു വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തടവും വിധിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷെര്‍സിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ ഇരുപ്രതികളും വിവിധ വകുപ്പുകളിലായി 62.20 ലക്ഷം രൂപ വീതം പിഴ ഒടുക്കാനും കോതി ഉത്തരവായി.
അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കൊലക്കുറ്റത്തിന് ഒന്നാം പ്രതിയായ നിനോ മാത്യുവിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കുകയാണെന്ന് കോടതി പറഞ്ഞു. കൂടാതെ 50 ലക്ഷം രൂപയും കൊലക്കുറ്റത്തിനു പിഴയായി വിധിച്ചു. പിഴത്തുകയില്‍ 50 ലക്ഷം രൂപ ലിജീഷിനും 30 ലക്ഷം രൂപ ലിജീഷിന്റെ പിതാവിനും നല്‍കാന്‍ കോടതി വിധിയില്‍ പറയുന്നു.
രണ്ടാം പ്രതി അനുശാന്തി മാതൃത്വത്തിനും സ്ത്രീസമൂഹത്തിനും അപമാനകരമാണെന്നും അതിനാല്‍ വധശിക്ഷ നല്‍കേണ്ടതാണെങ്കിലും സ്ത്രീയാണെന്നുള്ള ഒറ്റക്കാരണം പരിഗണിച്ചു ശിക്ഷയില്‍ ഇളവു ചെയ്തു ജീവപര്യന്തം തടവിനു വിധിക്കുകയാണെന്നും കോടതി പറഞ്ഞു.
ഇരുപ്രതികളും ശിക്ഷകള്‍ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. വൈകുന്നേരത്തോടെ കോടതിനടപടികള്‍ പൂര്‍ത്തിയാക്കി നിനോ മാത്യുവിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും അനുശാന്തിയെ അട്ടക്കുളങ്ങര വനിതാ ജയിലിലും പ്രവേശിപ്പിച്ചു.
Discussion about this post