തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ തന്നെ നിയമനത്തട്ടിപ്പ് നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍ .എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാനത്തെ ഒന്‍പത് പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്ക് 1991 തസ്തികകളിലേയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനധികൃതമായി നിയമനം നടത്തിയിരിക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആക്റ്റ് നിലവിലുള്ള ഒരു സംസ്ഥാനത്താണ് കീഴ്‌വഴക്കങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് അനധികൃത നിയമനങ്ങള്‍ നടത്തുന്നത്. മുന്‍പരിചയമില്ലാത്ത സ്ഥാപനങ്ങള കൊണ്ട് ടെസ്റ്റ് നടത്തിയാണ് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നത്.
എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 42 ലക്ഷം യുവാക്കള്‍ പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുമ്പോഴാണ് ഇത്തരത്തില്‍ നിയമനങ്ങള്‍ നടത്തുന്നത്. കേരള സര്‍വകലാശാലയിലെ മുഴുവന്‍ നിയമനങ്ങളും വീണ്ടും സിന്‍ഡിക്കേറ്റിന് നടത്താമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. അസിസ്റ്റന്റ് നിയമനങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് വിവിധ ഏജന്‍സികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചത്. ഇതാണ് വീണ്ടും സിന്‍ഡിക്കേറ്റിനെ ഏല്‍പ്പിച്ചിരിക്കുന്നത്. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തേയ്ക്ക് ഭരണത്തില്‍ തിരിച്ചെത്തില്ലെന്ന ഭയപ്പാടോടെയാണ് എല്‍ .ഡി.എഫ് സര്‍ക്കാര്‍ അനധികൃത നിയമനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്-വിഷ്ണുനാഥ് പറഞ്ഞു.
Discussion about this post