തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി എസ്.എം. വിജയാനന്ദിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയുടെ കാലാവധി ഏപ്രില്‍ 30 ന് തീരുന്നതിനെ തുടര്‍ന്ന് പുതിയ ചീഫ് സെക്രട്ടറി സ്ഥാനമേല്‍ക്കും.
1981 ഐഎഎസ് ബാച്ചുകാരനാണ്. കേരള സര്‍വ്വകലാശാലയില്‍ നിന്ന് എം.എ. ഇംഗ്ലീഷ് ഒന്നാം റാങ്കോടെയും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ എഴാം റാങ്കോടെയും പാസായ വിജയാനന്ദ് ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റില്‍ പഞ്ചായത്ത് രാജ് മന്ത്രാലയത്തില്‍ സെക്രട്ടറിയാണ്. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയുടെ അധികച്ചുമതലയും വഹിക്കുന്നു. പതിനൊന്ന് കൊല്ലത്തോളം തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായി കേരളത്തില്‍ സേവനമനുഷ്ടിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ അധികാരവികേന്ദ്രീകരണ നയരൂപീകരണത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
Discussion about this post