തിരുവനന്തപുരം: അധികാര വികേന്ദ്രീകരണത്തിന് ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ഈ വര്‍ഷത്തെ കേന്ദ്ര പഞ്ചായത്ത് രാജ് പുരസ്‌കാരം കേരളം ഏറ്റുവാങ്ങി. ജാംഷെഡ്പൂരിലെ ജെ.ആര്‍.ഡി.ടാറ്റ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഇന്ത്യയിലെ മികച്ച രണ്ടാമത്തെ സംസ്ഥാനത്തിനുള്ള ഇ-പഞ്ചായത്ത് അവാര്‍ഡും കേരളത്തിന് ലഭിച്ചു. തദ്ദേശസ്വയംഭരണ സ്‌പെഷ്യല്‍ സെക്രട്ടറി ഷെയ്ക്ക് പരീത് കേരള സര്‍ക്കാരിന് വേണ്ടി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേന്ദ്ര-സംസ്ഥാന സെക്രട്ടറിമാര്‍, വകുപ്പദ്ധ്യക്ഷന്‍മാര്‍, സംസ്ഥാനങ്ങളിലെ തദ്ദേശഭരണ അദ്ധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കില ഡയറക്ടര്‍ പി.പി.ബാലന്‍, പഞ്ചായത്ത് ഡയറക്ടര്‍ സി.എ.ലത,സ്റ്റേറ്റ് പെര്‍ഫോര്‍മന്‍സ് ആഡിറ്റ് ഓഫീസര്‍ എസ്.ദിവാകരന്‍പിള്ള, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡയറക്ടര്‍ സി. പി. സുരേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു.
Discussion about this post