തിരുവനന്തപുരം: ഈ വര്‍ഷത്തെ നിയമസഭാ ദിനാചരണം സ്പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി, നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമയില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ ഹാരാര്‍പ്പണം നടത്തി. എല്ലാ വര്‍ഷവും ഏപ്രില്‍ 27 ആണ് നിയമസഭാ ദിനമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് മൂന്ന് ദിവസം നിയമസഭയില്‍ ദീപാലങ്കാരവും മറ്റ് പരിപാടികളും ഉണ്ടാവും. സന്ദര്‍ശകര്‍ക്ക് ഈ ദിവസങ്ങളില്‍ രാത്രി 9.30 വരെ നിയമസഭാ സമുച്ചയത്തില്‍ സന്ദര്‍ശനാനുമതി നല്‍കും.
Discussion about this post