കൊച്ചി: കൊച്ചി: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഡിഫേസ്‌മെന്റ് സ്‌ക്വാഡ് 1248 സാമഗ്രികള്‍ നീക്കം ചെയ്തു.പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ 32 പോസ്റ്ററുകള്‍ രണ്ട് ഫ്ലക്‌സ് എന്നിവ കണ്ടെടുത്തു നീക്കം ചെയ്തു.
കളമശേരി നിയോജക മണ്ഡലത്തില്‍ 16 പോസ്റ്ററുകള്‍, രണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടക്കം 18 ,പറവൂര്‍ നിയോജകണ്ഡലത്തില്‍ 15 പോസ്റ്ററും 14 ഫ്‌ളക്‌സും ഉള്‍പ്പെടെ 32 ഉം നീക്കം ചെയ്തു. വൈപ്പിനില്‍ 90 പോസ്റ്ററുകളും 21 ഫ്‌ളക്‌സും അടക്കം 111, കൊച്ചിയില്‍ 110 പോസറ്ററുകളും , രണ്ട് ബാനറും , 17 ഫ്‌ളക്‌സും അടക്കം 142 , തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ 21പോസ്റ്ററും 20 ഫ്‌ളക്‌സും അടക്കം 130 സാമഗ്രികള്‍ നീക്കം ചെയ്തു. എറണാകുളം നിയോജക മണ്ഡലത്തില്‍ 102 പോസറ്ററുകള്‍, 63 ബാനറുകളും 24 ഫഌക്‌സ് ഉള്‍പ്പെടെ 189 സാമഗ്രികള്‍ നീക്കം ചെയ്തു. തൃക്കാക്കര നിയോജക മണ്ഡലത്തില്‍ 102 പോസ്റ്ററുകള്‍ 38 ബാനറുകള്‍, 46 ഫ്‌ളക്‌സ് അടക്കം 186 എണ്ണം നീക്കം ചെയ്തു. കുന്നത്തുനാട് മണ്ഡലത്തില്‍ 58 പോസ്റ്ററുകള്‍, നാല് ഫഌക്്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 62 സാമഗ്രികളും, പിറവം മണ്ഡലത്തില്‍ 104 പോസ്റ്ററുകളും നാല് ബാനറുകളും,12 ഫഌക്‌സ് ബോര്‍ഡുകളും ഉള്‍പ്പെടെ 120 പ്രചാ രണ വസ്തുക്കളും, മൂവാറ്റുപുഴ മണ്ഡലത്തില്‍ 79 പോസ്റ്ററുകളും,23 ഫഌക്‌സ് ബോര്‍ഡുകളും അടക്കം 102 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. കോതമംഗലം നിയോജക മണ്ഡലത്തില്‍ 92 പോസ്റ്ററുകളും, നാല് ബാനറുകളും 40 ഫഌക്‌സും ഉള്‍പ്പെടെ . 136 സാമഗ്രികള്‍ നീക്കം ചെയതു.
പിറവത്ത് 252 പോസ്റ്ററും, രണ്ട് ബാനറ്, എട്ട് ഫ്‌ളക്‌സും അടക്കം 262 സാമഗ്രികള്‍ നീക്കം ചെയ്തു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 259 പോസ്റ്റുകളും, 11 ഫ്‌ളകസുകളും അടക്കം 270 ഉം, കോതമംഗലം നിയോജക മണ്ഡലത്തില്‍ 72 പോസ്റ്ററുകള്‍, ഏഴ് ഫളക്‌സും അടക്കം ആകെ 85 എണ്ണവും സ്‌ക്വാഡ് പിടിച്ചെടുത്ത് നീക്കം ചെയ്തു. ജില്ലയില്‍ അകെ 952 പോസ്റ്ററുകള്‍, 45 ബാനറുകള്‍, 116 ഫ്‌ളക്‌സുകള്‍ അടക്കം 1113 അനധികൃത സാമഗ്രികളാണ് സ്‌ക്വാഡ് പിടിച്ചെടുത്ത് നീക്കം ചെയ്തത്.
Discussion about this post