പാറശാല: വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. വെള്ളറട സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ സാംകുട്ടിയാണ് പോലീസ് പിടിയിലായത്. ഭൂമിയുടെ പോക്കുവരവ് നടപടികള്‍ ചെയ്യാത്തതിലുള്ള അമര്‍ഷമാണ് സാംകുട്ടിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന അപകടത്തില്‍ ഓഫീസിലെ ഫയലുകള്‍ നശിക്കുകയും വില്ലേജ് ഓഫീസര്‍ ഉള്‍പ്പടെ 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post