തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് അവസാനിക്കും. സ്ഥാനാര്‍ഥികള്‍, അപരന്മാര്‍, വിമതര്‍ എന്നിങ്ങനെ അന്തിമപോരാട്ടത്തിന് ആരൊക്കെയുണെ്ടന്നറിയാന്‍ വൈകിട്ട് മൂന്നുവരെ കാത്തിരിക്കണം.
പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് മുമ്പ് തലവേദനകള്‍ ഒഴിവാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രമുഖ സ്ഥാനാര്‍ഥികള്‍ക്കെല്ലാം അപരന്‍മാരുണ്ട്. അപരന്മാര്‍ വരുത്തിവയ്ക്കാവുന്ന തലവേദന മുന്നില്‍ക്കണ്ട് ഇവരെക്കൊണ്ട് എങ്ങനേയും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള കഠിന ശ്രമത്തില്‍ തന്നെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസിം സെയ്ദിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാത്രി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്താണ് കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയും സംസ്ഥാനത്തേക്ക് എത്തിത്തുടങ്ങി.
Discussion about this post