പത്തനംതിട്ട: ആറന്മുള വള്ളസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചു. വള്ളസദ്യ വഴിപാടുകളുടെ ബുക്കിങ് ഇതിനകം 80 കവിഞ്ഞിട്ടുണ്ട്. 10000 രൂപയടച്ചാണ് വഴിപാട് ബുക്കുചെയ്യേണ്ടത്. പളളിയോട സേവാസംഘത്തിന്റെ പാഞ്ചജന്യം ഓഫീസിലാണ് തുക അടയ്ക്കേണ്ടത്. വഴിപാട് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പള്ളിയോടക്കരയുമായി ആലോചിച്ച് തിയ്യതിയും ആളുകളുടെ എണ്ണവും തീരുമാനിച്ചാണ് ബുക്കുചെയ്യേണ്ടത്. അഭീഷ്ടകാരൃസിദ്ധിക്കും സന്താനസൗഭാഗ്യത്തിനും സര്‍പ്പദോഷ പരിഹാരത്തിനുമായാണ് വള്ളസദ്യ നടത്തുന്നത്.
ഈ വര്‍ഷത്തെ വള്ളസദ്യ വഴിപാടുകള്‍ ജുലായ് 15 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കും.
Discussion about this post