തിരുവനന്തപുരം: ബിജെപി വിമുക്ത നിയമസഭയെന്നതു കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ ദിവാസ്വപ്നം മാത്രമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി വന്നാല്‍ വര്‍ഗീയ കലാപമെന്നു പറയുന്നത് ആന്റണിയുടെ ദുഷ്ടമനസാണെന്നും കുമ്മനം വ്യക്തമാക്കി.
കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയ കലാപമായ മാറാട് സംഭവമുണ്ടായത് ആന്റണിയുടെ കാലത്താണെന്നും കുമ്മനം പറഞ്ഞു. ബിജെപി സാന്നിധ്യമില്ലാത്ത കേരള നിയമസഭയാണു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഥമ ലക്ഷ്യമെന്നും, ബിജെപി അക്കൗണ്ട് തുറന്നാല്‍ മതസൗഹാര്‍ദം തകരുമെന്നും എ.കെ. ആന്റണി പറഞ്ഞിരുന്നു.
Discussion about this post