ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതകം, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പാചകവാതകത്തിനു സിലിണ്ടറിന് 20 രൂപയോളമാണു വര്‍ധിപ്പിച്ചത്. സബ്‌സിഡിയില്ലാത്ത മണ്ണെണ്ണയ്ക്കു ലീറ്ററിന് 49.10 രൂപയാക്കി. വിമാന ഇന്ധനവില കിലോ ലീറ്ററിന് 627 രൂപ വര്‍ദ്ധിപ്പിച്ചു.
പെട്രോള്‍ വില ലീറ്ററിന് 1.06 രൂപയും ഡീസലിനു 2.94 രൂപയും കഴിഞ്ഞദിവസം വര്‍ധിപ്പിച്ചിരുന്നു.













