പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ലയില്‍ 37 സ്ഥാനാര്‍ഥികള്‍. ആറന്മുള മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ മത്സരിക്കുന്നത്. ആറന്മുളയില്‍ ഒന്‍പത് സ്ഥാനാര്‍ഥികള്‍ മത്സരിക്കുമ്പോള്‍ കോന്നിയില്‍ എട്ടും റാന്നിയിലും അടൂരിലും ഏഴു വീതവും തിരുവല്ലയില്‍ ആറും സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. എട്ടു പേര്‍ പത്രിക പിന്‍വലിച്ചു.
കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ജോസഫ് എം.പുതുശേരി, ജനതാദള്‍ സെക്കുലറിന്റെ അഡ്വ.മാത്യു ടി.തോമസ്, ബി.എസ്.പിയുടെ സജി കടമ്പനാട്, ബി.ഡി.ജെ.എസിന്റെ അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, എസ്.ഡി.പി.ഐയുടെ അഡ്വ. സിമി എം.ജേക്കബ്, സ്വതന്ത്രന്‍ ചെറിയാന്‍ എം.വി എന്നിവരാണ് തിരുവല്ലയിലെ സ്ഥാനാര്‍ഥികള്‍. ബി.എസ്.പിയുടെ പ്രസാദ് ഉതിമൂട്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മറിയാമ്മ ചെറിയാന്‍, സി.പി.ഐ (എം) ന്റെ രാജു ഏബ്രഹാം, ബി.ഡി.ജെ.എസിന്റെ കെ.പത്മകുമാര്‍, എസ്.ഡി.പി.ഐയുടെ ഫൗസീന തക്ബീര്‍, സ്വതന്ത്രരായ ഗീതമ്മ മാധവന്‍, വര്‍ഗീസ് തോമസ് എന്നിവരാണ് റാന്നിയിലെ സ്ഥാനാര്‍ഥികള്‍. ബി.എസ്.പിയുടെ ടി.അമൃതകുമാര്‍, ബി.ജെ.പിയുടെ എം.ടി രമേശ്, സി.പി.ഐ (എം) ന്റെ വീണാ ജോര്‍ജ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഡ്വ. കെ.ശിവദാസന്‍ നായര്‍, എസ്.യു.സി.ഐ (സി)യുടെ അനില്‍കുമാര്‍ കെ.ജി, എസ്.പിയുടെ ശ്രീകാന്ത് എം.വള്ളാക്കോട്, സ്വതന്ത്രരായ ചന്ദ്രന്‍, ഷാജി മെഴുവേലി എന്നിവരാണ് ആറന്മുളയിലെ സ്ഥാനാര്‍ഥികള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ്, ബി.ജെ.പിയുടെ അശോക് കുമാര്‍ ഡി, സി.പി.ഐ (എം) ന്റെ അഡ്വ.ആര്‍.സനല്‍കുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജോഷി ജോസഫ്, ശിവസേനയുടെ വിഷ്ണു എസ്, എസ്.ഡി.പി.ഐയുടെ റിയാഷ്, സ്വതന്ത്രരായ ബിജു ഇളമണ്ണൂര്‍, സുരേഷ് വി എന്നിവരാണ് കോന്നിയിലെ സ്ഥാനാര്‍ഥികള്‍. സി.പി.ഐയുടെ ചിറ്റയം ഗോപകുമാര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കെ.കെ ഷാജു, ബി.എസ്.പിയുടെ പ്ലാവിനാല്‍ സന്തോഷ്, ബി.ജെ.പിയുടെ അഡ്വ.പി.സുധീര്‍, എസ്.ഡി.പി.ഐയുടെ ജ്യോതിഷ് പെരുമ്പുളിക്കല്‍, പി.ഡി.പിയുടെ വിഷ്ണുരാജ് ടി, സ്വതന്ത്രയായ അജി. പി എന്നിവരാണ് അടൂരിലെ സ്ഥാനാര്‍ഥികള്‍.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ലയിലും അടൂരും എട്ടുവീതം സ്ഥാനാര്‍ഥികളും റാന്നിയിലും കോന്നിയിലും ഏഴുവീതവും ആറന്മുളയില്‍ 10 ഉം സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്
Discussion about this post